തിരുവനന്തപുരം : സംസ്ഥാന പൊലീസിന്റെ റിപ്പോർട്ട് തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല കർമ്മ സമിതിയുടെ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. വ്യോമസേന ടെക്നിക്കൽ ഭാഗത്തായിരുന്നു കൂടിക്കാഴ്ച്ച. ശബരിമല കർമ്മ സമിതി നേതാവ് കെപി ശശികല ടീച്ചറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോദിയെ കണ്ടത്.
ശശികല ടീച്ചർ ഉൾപ്പെടെയുള്ളവർക്കെതിരെ സംസ്ഥാന സർക്കാർ കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുന്ന കാര്യം നേതാക്കൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കൂടാതെ ശബരിമല ദർശനത്തിനെത്തിയ യുവതികളെ കുറിച്ച് എൻ ഐ എ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. സർക്കാരിന്റെ ഒത്താശയോടെ തീവ്ര ചിന്താഗതിയുള്ള ഗ്രൂപ്പുകളാണ് ഇതുവരെ മല ചവിട്ടാനെത്തിയതെന്നും സമിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
Post Your Comments