Latest NewsKerala

യുവം വേദിക്കു പുറത്ത് മോദി ഗോബാക്ക് വിളി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബി ജെ പിക്കാര്‍ കയ്യേറ്റം ചെയ്തു

കൊച്ചി :കൊച്ചിയില്‍ ബി ജെ പിയുടെ യുവം വേദിക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസുകാരന്റെ പ്രതിഷേധം. മോദി ഗോബാക്ക് മുദ്രാവാക്യം വിളിച്ച അനീഷ് എന്ന പ്രവര്‍ത്തകനെ ബി ജെ പിക്കാര്‍ കൈയേറ്റം ചെയ്തു. അനീഷിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു സ്ഥലത്തു നിന്ന് മാറ്റിയതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.

ദ്വിദിന സന്ദര്‍ശനാര്‍ഥം ഇന്നലെ കേരളത്തിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് യുവം പരിപാടി ഉദ്ഘാടനം ചെയ്തത്. ഇന്നലെ വൈകിട്ട് ആറിന് തേവര സേക്രഡ് ഹാര്‍ട്ട് കോളജിലാണ് യുവം 2023 നടന്നത്. ഇന്നലെ നടന്ന റോഡ് ഷോയിൽ ജനസാഗരമായിരുന്നു ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button