കൊല്ലം : ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സ്വമേധയ കേസ് എടുത്തതിന് പിന്നാലെ കൊല്ലം ജില്ലാ കലക്ടറോട് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ ഹരിത ട്രിബ്യൂണല്‍.
ഖനനത്തിന്റെ നിലവിലെ സ്ഥിതഗതികള്‍ സംബന്ധിച്ചാണ് റിപ്പോര്‍ട്ട് തേടിയത്. ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നേരത്തെ കരിമണല്‍ ഖനനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ വീഡിയോ വരുകയും ഇത് മാധ്യമശ്രദ്ധ നേടുകയും ചെയ്തതോട് കൂടിയാണ് ദേശീയ ഹരിത ട്രിബ്യുണല്‍ വിഷയത്തില്‍ സ്വമേധയ കേസ് എടുത്ത് വാദം ആരംഭിച്ചത്.
Post Your Comments