കണ്ണൂര്‍ : ‘ദൈവത്തിന്റെ വികൃതികള്‍’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ താന്‍ ലെനിന്‍ രാജേന്ദ്രനുമായി പലപ്പോഴും തര്‍ക്കത്തിലേര്‍പ്പിട്ടിരുന്നതായി മനസ്സ് തുറന്ന് എം.മുുകുന്ദന്‍. അല്‍ഫോന്‍സാച്ചനെന്ന എന്റെ കഥാപാത്രം വളരെ തടിച്ച് വണ്ണമുള്ള ആളാണ്, രാജേന്ദ്രന്‍ അഭിനയിക്കാന്‍ കണ്ടെത്തിയത് വളരെ മെലിഞ്ഞ് ഉയരമുള്ള രഘുവരനെയാണ്.
ഇതിന്റെ പേരില്‍ ഞാന്‍ കലഹിച്ചിരുന്നെങ്കിലും രാജേന്ദന്‍ എന്നെ ബോധ്യപ്പെടുത്തി. സിനിമ കണ്ടപ്പോള്‍ അല്‍ഭുതപ്പെട്ടുപോയി. മികച്ച പ്രകടനമായിരുന്നു രഘുവരന്റെത് മുകുന്ദന്‍ പറഞ്ഞു. വിപണിയുടെ സ്വാധീനത്തിന് വഴങ്ങാത്തതായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ സിനിമകളെന്ന് അദ്ദേഹം അനുസ്മരിച്ചു.
സിനിമ നിര്‍മ്മിക്കുമ്പോഴും ഒരു വിധത്തിലും വിട്ടു വീഴ്ച്ച ചെയ്തില്ല. വീണ്ടുമൊന്നിച്ച് പുതിയൊരു സിനിമയുണ്ടാക്കണമെന്നത് ഇരുവരുടെയും ആഗ്രഹമായിരുന്നെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments