Latest NewsArticle

കൊല്ലം ബൈപ്പാസ് യാഥാർഥ്യമാകുമ്പോൾ : ബൈപ്പസിന്റെ കാര്യം പറയും മുമ്പ് വേറൊരു റോഡ് നിർമാണ പദ്ധതിയുടെ കാര്യം പരിശോധിക്കാം

ജിതിന്‍ . കെ. ജേക്കബ്

കൊല്ലം ബൈപ്പാസിന്റെ കാര്യം പറയും മുമ്പ് വേറൊരു റോഡ് നിർമാണ പദ്ധതിയുടെ കാര്യം പരിശോധിക്കാം.

82 കിലോമീറ്റർ ഡൽഹി – മീററ്റ് എക്സ്പ്രസ്സ് ഹൈവേപദ്ധതി. അതിൽ 28 കിലോമീറ്റർ 14 വരി, ബാക്കി 6 വരി. 2015 ഡിസംബറിൽ തറക്കല്ലിട്ടു.

ആദ്യഘട്ടത്തിൽ 9 കിലോമീറ്റർ നീളത്തിൽ 14 വരി അതിവേഗ പാത പണിത് ജൂലൈ 2018 ൽ ഗതാഗതത്തിന് തുറന്നുകൊടുത്തു. രണ്ട് മാസം കൂടി കഴിയുമ്പോൾ ഈ പദ്ധതി തന്നെ പൂര്ണമാകും. അതായത് വെറും 3 വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ റോഡ് നിർമാണ പദ്ധതികളിൽ ഒന്ന് പൂർത്തിയാകുന്നു. ഇതിൽ 4 വലിയ പാലങ്ങൾ , 46 ചെറിയ പാലങ്ങൾ , 3 flyovers, 7 inter-changes, 221 underpasses and 8 road over bridges (ROBs)….

ബിജെപി ഭരണത്തിൽ 14 വരിയും 6 വരിയും ഉള്ള എക്സ്പ്രസ്സ് ഹൈവേകൾ വെറും 3 വർഷം കൊണ്ട് പൂർത്തിയാകുന്നു. ഇനി കൊല്ലം, ആലപ്പുഴ ബൈപ്പാസിന്റെ കാര്യം നോക്കാം:-

വെറും 13 കിലോമീറ്റർ നീളമുള്ള കൊല്ലം ബൈപ്പാസ് പൂർത്തിയാക്കാൻ കേരളം എടുത്തത് 47 വർഷം!

വെറും 7 കിലോമീറ്ററിൽ താഴെ നീളമുള്ള ആലപ്പുഴ ബിപാസ്സിന്റെ നിർമാണവും പൂർത്തിയാക്കാൻ വേണ്ടിവന്നത് 47 വർഷം!

ഇതാണ് കേരളാ മോഡൽ വികസനം.

ഈ രണ്ട് ബെപാസ്സും പൂർത്തിയാക്കാൻ കേന്ദ്രത്തിൽ നട്ടെല്ലുള്ള ഭരണാധികാരി വേണ്ടിവന്നു. 1972 ൽ വിഭാവനം ചെയ്ത കൊല്ലം ബൈപ്പാസിന്റെ ആദ്യ ഘട്ടം പൂർത്തിയായത് 1993 ൽ. രണ്ടാം ഘട്ടം പൂർത്തിയായത് വാജ്പേയി സർക്കാരിന്റെ കാലത്ത്. 2004 മുതൽ 2014 വരെ കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ കേരളത്തിൽ നിന്നും നിരവധി മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിൽ ഉണ്ടായിരുന്നു. ഈ 47 വർഷവും ഇടതും വലതും ഒക്കെ മാറിമാറി കേരളം ഭരിച്ചുകൊണ്ടിരുന്നു. ഒന്നും സംഭവിച്ചില്ല.

അവസാനം 2015 ൽ നരേന്ദ്രമോദി സർക്കാരാണ് വീണ്ടും രണ്ടു ബൈപ്പാസുകളുടെയും നിർമാണത്തിന് ജീവൻ വെപ്പിച്ചത്. 2015 ഏപ്രിൽ മാസത്തിൽ മൂന്നാം ഘട്ട ബൈപ്പാസ്‌ നിർമാണ ഉൽഘാടനം നടത്തിയത് കേന്ദ്രമന്ത്രി ശ്രി നിതിൻ ഗഡ്‌കരി ആയിരുന്നു. പ്രളയവും, നോക്കുകൂലിയും മറ്റു നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടും അഷ്ടമുടിക്കായലിന് കുറുകെ വലിയ പാലം അടക്കം 8.6 കിലോമീറ്റർ ബൈപ്പാസ്‌ നിർമാണം 44 മാസം കൊണ്ട് പൂർത്തിയാക്കി.

ആലപ്പുഴ ബൈപ്പാസിന്റെ നിർമാണവും പൂർത്തിയാക്കിക്കഴിഞ്ഞു. കൊല്ലം ബൈപ്പാസിന്റെ നിര്മ്മാണവും പൂർത്തിയായിട്ടു മാസങ്ങളായി എങ്കിലും ഉത്ഘാടനം മനപ്പൂർവം വൈകിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉൽഘാടനം നടത്തിയാൽ അതിന്റെ ക്രെഡിറ്റ് ബിജെപി സർക്കാരിന് പോകില്ലേ! അതുകൊണ്ടു പണി പൂർത്തിയായിട്ടും ഉൽഘാടനം നീട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ആലപ്പുഴ ബൈപ്പാസിന്റെ ഉൽഘാടനവും മനപ്പൂർവം നീട്ടികൊണ്ടുപോകുകയാണ്.

47 വർഷം ഒന്നും ചെയ്യാതെ കൊടിയും പിടിച്ച് നോക്കുകൂലിയും വാങ്ങി നടന്നവനൊക്കെ നിർമാണം പൂർത്തിയായ ശേഷം അതിന്റെ ക്രെഡിറ്റ് എടുക്കാൻ നടക്കുന്നു. സോഷ്യൽ മീഡിയയുടെ കാലമായതുകൊണ്ട് ഇതിന്റെയെല്ലാം ചരിത്രം നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാണ്. അല്ലായിരുന്നെകിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാധ്യമങ്ങളെല്ലാം കൂടി ഇതും ഓട്ട ചങ്കൻ നിർമ്മിച്ചതാണെന്ന് തള്ളി വിട്ടേനെ.

നട്ടെല്ലുള്ള ഭരണാധികാരി അധികാരത്തിൽ വന്നാൽ എന്ത് വിലകൊടുത്തും ജനക്ഷേമ കാര്യങ്ങൾ നടപ്പിലാക്കും. ഇന്ത്യ 1986 മുതൽ GST നടപ്പാക്കാൻ ആലോചിക്കുന്നു.അവസാനം മോഡി സർക്കാർ അത് നടാപ്പാക്കി കാണിച്ചു. പാവപ്പെട്ടവർക്ക് സാമ്പത്തീക സംവരണം നടപ്പാക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ പറ്റില്ല എന്ന് ലോകം മുഴുവൻ കരുതിയിട്ടും വെറും രണ്ട് ദിവസം കൊണ്ട് അത് പാർലമെന്റിൽ പാസാക്കുകയും ഒരാഴ്ചക്കുള്ളിൽ നിയമമാക്കുകയും ചെയ്തു. ഇങ്ങനെ ധീരമായ ചുവടുവെക്കാൻ കെൽപ്പുള്ള ഒരു ഭരണാധികാരിയെ ആണ് ഇന്ത്യക്ക് വേണ്ടത്.

ഇവിടെ ഒരോർത്തന്മാര് വടിവാളിനും, അമ്പിനും വില്ലിനും ഇടയിലൂടെ നടന്നു, അമേരിക്കയുടെ ഭീഷണി ഞങ്ങളോട് വേണ്ട, ഞങ്ങളെ വിരട്ടണ്ട, അവർണ്ണൻ , സവർണ്ണൻ , ന്യൂനപക്ഷം, ബീഫ്, എന്നൊക്കെ പറഞ്ഞു ആർത്തവ ലഹളയും ഉൽഘാടനം ചെയ്തു നടക്കുന്നു…

ഒരു ദിവസം 27 കിലോമീറ്റർ നീളത്തിൽ ദേശീയ പാത ഇന്ത്യയിൽ നിർമിക്കുന്നു. 2014 ൽ അത് വെറും 12 കിലോമീറ്റർ ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ സ്വച്ച് ഭാരത് നടപ്പിലാക്കിയതിലൂടെ 3 ലക്ഷം ജീവനുകളാണ് രക്ഷിക്കാനായത് എന്നാണ്. ഓരോ പദ്ധതികളുടെ നേട്ടങ്ങൾ എഴുതാൻ തുടങ്ങിയാൽ ഇപ്പോഴെങ്ങും തീരില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ ഇന്ത്യയുടെ മുഖം മാറുകയാണ്.

ഇന്ത്യ പാകിസ്ഥാനിൽ കയറി സർജിക്കൽ സ്ട്രൈക്ക് നടത്തുമ്പോൾ ഇവിടെ കുറെ ഫെമിനിച്ചികളെ ഇരുട്ടിന്റെ മറവിൽ പൊലീസിന്റെ അകമ്പടിയോടെ ആംബുലൻസിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയിട്ട് ഞങ്ങൾ സർജിക്കൽ സ്ട്രൈക്ക് നടത്തിയേ എന്നുപറഞ്ഞു അത് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നു.

നരേന്ദ്രമോദിയെ ഐക്യരാഷ്ട്രസഭ Champions of the Earth award ഒക്കെ നൽകി ആദരിക്കുന്നു. ഇത്തവണത്തെ Seol സാമാധാന സമ്മാനവും ലഭിച്ചത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് തന്നെ.ഇന്നലെ അദ്ദേഹത്തിന് ഫിലിപ്പ് കോറ്ലെർ അവാർഡ് ലഭിച്ചു. അതേസമയം വേറൊരിടത്ത് ഏതോ staircase ന്റെ അടിയിൽ ഒരു മേശവലിച്ചിട്ടു ഏതോ സ്വകാര്യ സ്ഥാപനം ഒരു പിഞ്ഞാണം കൊടുത്തത് ഓട്ട ചങ്ക്ന് ലോകത്തിന്റെ ആദരം എന്നുപറഞ്ഞു ആഘോഷിക്കുന്നു.

ഇവിടെ ഓരോരുത്തരെയും ആർത്തവ ലഹള ഉൽഘാടനം ചെയ്യാൻ ക്ഷണിക്കുന്നു, അതേസമയം, ഇന്ത്യൻ പ്രധാനമന്ത്രിയെ ലോക സാമ്പത്തീക കൂട്ടായ്മ ചീഫ് ഗസ്റ്റ് ആയി ക്ഷണിക്കുന്നു. അതാണ് വ്യത്യാസം.

ഇത് പുതിയ ഇന്ത്യ ആണ്. ഇതാണ് Modi-fied ഇന്ത്യ.

ഈ മാറ്റം അറിയാതെ ഇപ്പോഴും പൊട്ടകിണറ്റിലെ തവളകളായി കഴിയുന്നവർ എന്നും അങ്ങനെ തന്നെ കിടക്കും. മുദ്രാവാക്യം പുഴുങ്ങിത്തിന്നാൽ നാട് വികസിക്കില്ല എന്നയാഥാർഥ്യം ഇനിയും മനസിലാക്കാൻ മലയാളി വൈകരുത്.

(ലേഖകന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍  കുറിച്ചതാണ് ഈ ലേഖനം)

shortlink

Related Articles

Post Your Comments

Related Articles


Back to top button