ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് ബിജെപി ക്യാമ്പിലെത്തി. കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഢ പാട്ടീല്‍ ആണ് ഇന്ന് പുലര്‍ച്ചയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നത്. നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം. ഇത് കൂടാതെ ഇന്നലെ രണ്ടു സ്വതന്ത്ര എം എൽ എ മാർ സർക്കാരിന് പിന്തുണ പിൻവലിച്ചിരുന്നു.
അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെ ഡി എസ് എം എല്‍ എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും. മുഴുവന്‍ എം എല്‍ എമാര്‍ക്കും ബെംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം എല്‍ എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു. ബിജെപി, എംഎല്‍എമാര്‍ ഹരിയാനയില്‍ തുടരുകയാണ്. ഏതാനും ദിവസത്തിനകം ബിജെപി കർണ്ണാടകയിൽ സർക്കാർ രൂപീകരിക്കുമെന്നാണ് അവരോടു അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Post Your Comments