Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ഉയര്‍ന്ന മെയിന്‍റെനന്‍സ് ഫീസ് തരണം; അല്ലെങ്കില്‍ 19 നിലയുളള ഫ്ലാറ്റ് നടന്ന് കേറിയാ മതി; ലിഫ്റ്റോഫാക്കി നിര്‍മ്മാതാക്കള്‍;  ഭീഷണി ഇത് മാത്രമല്ല

കാക്കനാട് :  കൊച്ചിയിലെ കാക്കനാടുളള ഒരു ഫ്ലാറ്റിലെ നൂറോളം വരുന്ന താമസക്കാരുടെ ഗതികേടാണിത്. അരക്കോടിയോളം മുടക്കി ഫ്ലാറ്റ് വാങ്ങിയിട്ടും പണി മൊത്തം ഇതുവരെ പൂര്‍ത്തിയാക്കി നല്‍കിയിട്ടില്ല. അവസാനം ഫ്ലാറ്റ് വാങ്ങാനെടുത്ത ലോണിന്‍റെ അടവും വീട്ട് വാടകയും താങ്ങാനാവാതെ പണിപൂര്‍ത്തികരിക്കാത്ത ഫ്ലാറ്റിലേക്ക് താമസക്കാര്‍ മാറുകയായിരുന്നു. ഫ്ലാറ്റിന്‍റെ മറ്റ് ജോലികളും കെെയ്യില്‍ നിന്ന് കാശെടുത്തതാണ് താമസക്കാര്‍ ചെയ്തത്. എന്നാല്‍ ഇവര്‍ക്കിപ്പോള്‍ ഫ്ലാറ്റ് ഉടമയില്‍ നിന്ന് വന്‍ ക്രൂരതയാണ് ഏല്‍ക്കേണ്ടി വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചെന്നൈ ആസ്ഥാനമായ ജെയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരാണ് ഫ്ലാറ്റ് ഉടമകളുടെ ക്രൂരതക്ക് പാത്രമാകുന്നതായാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന മെയിന്‍റെനന്‍സ് ഫീസ് നല്‍കണമെന്ന് ആവശ്യമാണ് ക്രൂരത. ആദ്യ പടിയെന്നവണ്ണം 19 നിലയുളള ഫ്ലാറ്റിന്‍റെ ലിഫ്റ്റ് പ്രവര്‍ത്തന രഹിതമാക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കാള്‍. അതും പോരാഞ്ഞിട്ട് ഇനിയും തുക കൂട്ടാനുളള ഉടമ്പടി അംഗീകരിച്ചില്ലെങ്കില്‍ വെളളവും വെെദ്യുതിയും നിര്‍ത്തലാക്കുമെന്നാണ് അടുത്ത ഭീഷണി.

19 നിലയുളള ഫ്ലാറ്റിന്‍റെ ലിഫ്റ്റ് നിലച്ചതിനെ തുടര്‍ന്ന് പ്രായമായവരും വിദ്യാര്‍ത്ഥികളും ആകെ കഷ്ടത്തിലാണ്. ഫ്ലാറ്റ് ഔദ്യോഗികമായി കൈമാറിയിട്ടില്ലാത്തതിനാല്‍ ആ വിലാസത്തില്‍ ആധാര്‍ കാര്‍ഡ് പോലും എടുക്കാന്‍ കഴിയാതെ വലയുകയാണ് താമസക്കാര്‍ . സിവില്‍ വിഷയമായതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇനി എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഫ്ലാറ്റ് സമുച്ചയ ത്തെ താമസക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button