കൊല്ലം•താന്‍ ബി.ജെ.പിയിലേക്കെന്ന് വ്യാജ പ്രചാരണം നടത്തിയതിനെതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നോട്ടീസയച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും വെളിച്ചിക്കാല ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്. ഐ മുന്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ ആര്‍ ബിജുവിനാണ് അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് നോട്ടീസയഹ്കാത്.
ബി.ജെ.പിയുടെ നയങ്ങളെ നിശതമായി വിമര്‍ശിക്കുന്ന രാഷ്ട്രീയ പ്രത്യാശാസ്ത്രവും പ്രവര്‍ത്തന രീതിയും പിന്തുടരുന്ന വ്യക്തിയാണ് താന്‍. വാസ്തവ വിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിച്ചതിനുള്ള നഷ്ടപരിഹാരമായിട്ടാണ് ഒരു കോടി രൂപ ആവശ്യപ്പെട്ടിട്ടുള്ളതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ആര്‍. ബിജുവിനെതിരെ സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ.എ. നിസാര്‍ മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.
Post Your Comments