ഭുവനേശ്വര്‍: ഒഡീഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി നൽകി വര്‍ക്കിങ് പ്രസിഡന്റ് നബ കിഷോര്‍ ദാസ് പാര്‍ട്ടി വിട്ടു. അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ ബിജെഡിയില്‍നിന്ന് മത്സരിക്കണമെന്നാണ് തന്നെ പിന്തുണക്കുന്നവര്‍ക്കും വോട്ടര്‍മാര്‍ക്കും ആഗ്രഹമെന്നും രാജിവെച്ച അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒഡീഷ സന്ദര്‍ശിക്കാനിരിക്കെയാണ് രാജി വെച്ചത്.
പിസിസി പ്രസിഡന്റ് നിരഞ്ജന് പട്നായിക്കിനെതിരേ പരാതികളില്ലെന്നും മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനൊപ്പം ചേര്‍ന്ന് ഇനി ബിജെഡിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹത്തിന്റെ രാജി കത്തില്‍ വ്യക്തമാക്കുന്നു.നബ കിഷോര്‍ ദാസ് കോണ്‍ഗ്രസ് വിടുമെന്ന് കഴിഞ്ഞ ദിവസം തന്നെ സൂചനകളുണ്ടായിരുന്നു.ഒഡീഷയിലെ കോണ്‍ഗ്രസ് മുന്നേറ്റങ്ങള്‍ക്ക് ഏറെ സംഭാവനകള്‍ നല്കിയ വ്യക്തിയാണ് നബ കിഷോര്‍ ദാസ്.
അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ രാജി കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കും സമ്മാനിക്കുക. കഴിഞ്ഞ പ്രാവശ്യം ബിജെഡി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വന്‍ ഭൂരിപക്ഷം നേടിയായിരുന്നു അദ്ദേഹം നിയമസഭയില്‍ എത്തിയത്.
Post Your Comments