കൊൽക്കത്ത: ബിജെപിയുടെ രഥയാത്രയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാരും കൊല്‍ക്കത്ത ഹൈക്കോടതിയും അനുമതി നിഷേധിച്ചതോടെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ അവിടെയും അനുമതി നിഷേധിച്ചതോടെ പുതിയ മാര്‍ഗ്ഗവുമായി പാര്‍ട്ടി നേതൃത്വം . രഥയാത്രയ്ക്ക് പകരമായി പശ്ചിമ ബംഗാളില്‍ പദയാത്ര നടത്താനുള്ള പദ്ധതി ആലോചിക്കുന്നത് .
രഥയാത്രയ്ക്ക് അനുമതി ലഭിക്കാത്തത് മൂലം പദയാത്ര , ജനസഭ തുടങ്ങിയവ സംഘടിപ്പിക്കുവനാണ് പാര്‍ട്ടിയുടെ പദ്ധതി . എല്ലാം കോടതിയും ക്രമസമാധാനം സംബന്ധിച്ച സര്‍ക്കാരിന്റെ ആശങ്കയെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചു . എന്നാല്‍ സര്‍ക്കാരിന്റെ ആശങ്ക ദൂരീകരിക്കും വിധം യാത്രയുടെ ഘടന മാറ്റി അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി പാര്‍ട്ടിയോട് നിര്‍ദേശം നല്‍ക്കുകയായിരുന്നു.
Post Your Comments