Latest NewsIndia

സര്‍ക്കാര്‍ വീഴില്ലെന്ന് കുമാര സ്വാമി: എംഎല്‍എമാര്‍ തിരിച്ചെത്തും

ബെംഗുളൂരു: കര്‍ണാടക സര്‍ക്കാരിലെ ഏഴ്് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് അടുക്കുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി കുമാര സ്വാമി. സര്‍ക്കാര്‍ താഴെ വീഴില്ലെന്നും അവര്‍ തിരിച്ചെത്തുമെന്നും കുമാര സ്വാമി പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം മാധ്യമങ്ങള്‍ക്കു മാത്രമാണ് എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ കഴിയാത്തത്. എന്നാല്‍ തനിക്ക് അത് പറ്റുന്നുണ്ട്. എല്ലാവരുമായി താന്‍ സംസാരിക്കുന്നുണ്ടെന്നും ആ എംഎല്‍എമാര്‍ ഉറപ്പായും തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല രീതിയിലാണ് സഖ്യം മുന്നോട്ട് പോകുന്നത്. അതുകൊണ്ടു തന്നെ ഒന്നും ആശങ്കപ്പെടാനില്ലെന്നും കുമാര സ്വാമി കൂട്ടിച്ചേര്‍ത്തു. പിന്തുണ പിന്‍വലിച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരെ കൂടാതെ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയോട് അടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം.

2018ല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ കര്‍ണാടകയില്‍ തുടങ്ങിയ രാഷ്ട്രീയ നാടകത്തിന് തിരശീല വീണില്ല എന്നു വേണം സംസ്ഥാനത്തെ ഇപ്പോഴുള്ള സാഹചര്യത്തില്‍ നി്ന്നും മനസ്സിലാക്കാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button