Latest NewsIndia

മകര പൊങ്കലും മകരസംക്രമവും

മകരസംക്രമമഹോത്സവം ഭാരതം മുഴുവന്‍ അത്യുത്സാഹപൂര്‍വ്വം ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. ഉത്തര്‍ പ്രദേശിലെ മാഘമേള. ബംഗാളില്‍ ഭഗീരഥസ്മരണകള്‍ പുതുക്കി ഗംഗാസാഗരത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ക്ക് പിതൃതര്‍പ്പണവും സ്‌നാനവും, തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആന്ധ്രയില്‍ സമൃദ്ധിയുടേയും സന്തോഷത്തിന്റെയും വിളവെടുപ്പുത്സവം, പഞ്ചാബില്‍ ലോഹരി, മഹാരാഷ്ട്രയില്‍ തില-സംക്രാന്തി (എള്ളും ശര്‍ക്കരയും ചേര്‍ന്ന മധുര പലഹാരവിതരണം). ഗുജറാത്തില്‍ സൂര്യഭഗവാന്റെ സന്നിധിയിലേക്കു ഉയരാനുള്ള മോഹങ്ങളുമായി പട്ടം പറപ്പിക്കുന്ന ഉത്തരായന്‍, കേരളത്തില്‍j; ശബരിമലയിലെ മകരവിളക്ക്, എന്നിങ്ങനെ വിവിധ പേരുകളാലും ആഘോഷങ്ങളിലെ വൈവിധ്യങ്ങളാലും മകരസംക്രമം ഏറെ ശ്രദ്ധേയമാണ്.

ഹരിദ്വാറില്‍ മഹാകുംഭമേളയും സംക്രമ സ്‌നാനവും. ആസാമില്‍ ഭോഗാലിബിഹുവും,ഒറീസയില്‍ മകരമേളയും എല്ലാം ഈ പുണ്യ ദിനത്തില്‍ തന്നെയാണ്. മേടം മുതല്‍ മീനം വരെ പന്ത്രണ്ട് രാശികള്‍ ആണുള്ളത്. ഇതില്‍ ധനു രാശിയില്‍ നിന്ന് സൂര്യന്‍ മകരം രാശിയിലേക്കുള്ള മാറുന്ന ദിവസത്തെയാണ് മകര സംക്രമം എന്ന് വിളിക്കുന്നത്. ഉത്തരായണ പുണ്യ കാലത്തിന്റെ പ്രവേശന ദ്വാരമാണ് മകര സംക്രമം. മകരം മുതല്‍; ആറു മാസകാലം ഉത്തരായണവു പിന്നീട് ആറു മാസം ദക്ഷിനായനവുമാണ്. ദേവന്‍മാരുടെ ഒരു പകലാണ് ഉത്തരായന കാലമെന്നാണ് വിശ്വാസം. അതിനാല്‍ ദേവ പ്രതിഷ്ഠ അടക്കമുള്ള ശുഭകാര്യങ്ങള്‍ ഉത്തരായന കാലത്തില്‍ നടത്തുന്നു.

സൂര്യന്റെ ഉത്തരായനകാലത്ത് ഭൂമധ്യരേഖയ്ക്ക് മുകളിലുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളില്‍; ചൂട് കൂടിവരും, ഊര്‍ജ്ജം കൂടുതലുള്ളതുകൊണ്ടാണ് ഇത് പുണ്യകാലമായി കരുതുന്നത്. തീര്‍ത്ഥസ്‌നാനം നടത്താന്‍ ഏറ്റവും ശുഭകരമായ നാളാണിതെന്നാണ് വിശ്വാസം. ശംഖാസുരനെ വധിച്ച മഹാവിഷ്ണു മകരസംക്രമ ദിവസം ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തു. അന്ന് തൊട്ടാണ് മകര സംക്രമദിനം സ്‌നാന പുണ്യദിനമായി തീര്‍ന്നത് എന്നാണൊരു വിശ്വാസം. വസന്ത ഋതുവിനെ സ്വാഗതം ചെയ്യുന്ന കാലമാണിത്. ഈ ദിവസം മുതല്‍ പകലിന് നീളമേറുകയും രാത്രി ചെറുതാവുകയും ചെയ്യുന്നു. മധുവിദ്യയുടെ സ്ഥാപകന്‍ പ്രവാഹണ മഹര്‍ഷിയാണ് ഭാരതത്തില്‍ മകരസംക്രാന്തി ആഘോഷിക്കാന്‍ തുടങ്ങിയത് എന്നാണ് ഛാന്ദോഗ്യ ഉപനിഷത്തിലെ പരാമര്‍ശം

shortlink

Related Articles

Post Your Comments

Related Articles


Back to top button