പെരിന്തല്‍മണ്ണ: കനക ദുര്‍ഗ മര്‍ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മ ചികിത്സ തേടി ആശുപത്രിയില്‍. നേരത്തെ ശബരിമല ദര്‍ശനം നടത്തിയ ശേഷം പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കനകദുര്‍ഗ്ഗയെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിരുന്നതിന് പിന്നാലെയാണിത്. വീട്ടിലെത്തിയ കനക ദുര്‍ഗ്ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചെന്നാണ് ആരോപണം. കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ അമ്മയും ചികിത്സ തേടിയത്.
Post Your Comments