Latest NewsInternational

ട്രംപിന് ഉരുളക്ക് ഉപ്പേരി: അഫ്ഗാനിസ്ഥാന് കൈ നിറയെ സഹായവുമായി മോദി സര്‍ക്കാര്‍

കാബുള്‍ : ഇന്ത്യയും അഫ്ഗാനിസ്ഥാനും പതിനൊന്നു ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു.9.5 മില്യണ്‍ കോടിയുടെ ഇരുപത്തിയാറു പദ്ധതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അനാഥാലയങ്ങള്‍, ക്ലാസ് റൂമുകള്‍ ,ഹെല്‍ത്ത് ക്ലിനിക്കുകള്‍, കനാല്‍ സംരക്ഷണ ഭിത്തികള്‍ തുടങ്ങിയവയുടെ നിര്‍മാണം, സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പുതിയ ധാരണ പത്രത്തില്‍ ഉള്ളത്.

പദ്ധതികളുടെ പ്രഖ്യാപനം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്ഷേപങ്ങള്‍ക്ക് തൊട്ടു പുറകെയാണെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ പുരോഗമനത്തിനായി അഫ്ഗാനിസ്ഥാനില്‍ ലൈബ്രറി പണിയുന്നതിനെ ട്രംപ് കളിയാക്കിയിരുന്നു. എന്താണ് ഇതിന്റെ ഉപയോഗം എന്ന് തനിക്കു മനസിലാവുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അഫ്ഘാനിസ്ഥാന്‍ ഗവണ്‍മെന്റുമായി കൂടിച്ചേര്‍ന്നു രാജ്യത്തിന്റെ ക്ഷേമത്തിനാവശ്യമായ പദ്ധതികളാണ് നടപ്പിലാകുന്നതതെന്ന് ഉന്നതവൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു

അഫ്ഘാനിസ്ഥാനിലെ ബല്‍ഖ് ,ഖോര്‍ ,ഹെറിറ്റ, കാബൂള്‍,ബാമിയാന്‍, ബദ്ഗീസ് ,കപിസ എന്നിങ്ങനെ ഏഴു പ്രവശ്യകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുക. ഈ പദ്ധതികള്‍ പ്രാദേശിക സമുദായങ്ങളുടെ വിദ്യാഭ്യാസത്തിനും, തൊഴിലിനും, ഉപജീവന മാര്ഗങ്ങള്ക്കും ,കാര്യക്ഷമത പരിപോഷണത്തിനും ഉതകുന്നതായിരിക്കും എന്ന് അഫ്ഘാനിസ്ഥാനിലെ ഇന്ത്യന്‍ അംബാസിഡര്‍ വിനയ് കുമാര്‍ പ്രതികരിച്ചു. 2005 മുതല്‍ 2012 വരെ ഇന്ത്യ ധനസഹായം നല്‍കുന്ന 120 മില്യണ്‍ ഡോളറിന്റെ 557 പദ്ധതികളുടെ ഭാഗമാണിത്. ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ടു നന്ദി ഇന്ത്യ എന്ന് ഹിന്ദിയില്‍ ഡോ. അബ്ദുല്ലാഹ് അബ്ദുല്ലാഹ് ട്വീറ്റ് ചെയ്തു. ത്രിതല കരാര്‍ ഇന്ത്യ അഫ്ഘാനിസ്ഥാനിലെ പല വകുപ്പുകളുമായി ചേര്‍ന്നാണ് നടപ്പിലാകുന്നത് .ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസഡര്‍ വിനയ് കുമാറാണ് ഒപ്പുവച്ചത്.

അടിസ്ഥാന സൗകര്യ വികസനങ്ങള്‍, മാനവവിഭവശേഷി വികസനം, കാര്യക്ഷമത, സാമ്പത്തിക പുരോഗതി എന്നിങ്ങനെ അഞ്ചുമേഖലയിലാണ് ഇന്ത്യ ശ്രദ്ധയൂന്നിയിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി അഫ്ഘാന്‍ പാര്‍ലമെന്റ് ഇന്ത്യ നിര്‍മിച്ച നല്‍കിയിരുന്നു. അതുകൂടാതെ നിര്‍മാണത്തിലിരിക്കുന്ന അനേകം പദ്ധതികളുമുണ്ട്.നാഗാര്‍ഡ് പ്രവിശ്യയിലെ വീടുനിര്‍മ്മാണം,ഷാഹ്ടൂറ് ഡാം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 3500 ഓളം അഫ്ഘാനികള്‍ ഇന്ത്യയില്‍ ട്രൈനിങ്ങിനായി വര്‍ഷംതോറും എത്തുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button