കാഞ്ഞങ്ങാട്: ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവന്‍സ് 10000 രൂപയാക്കണമെന്ന് കേരളാസ്റ്റേറ്റ് ലൈബ്രേറിയന്‍ യൂണിയന് (കെഎസ്എല്‍യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പുല്ലൂരില്‍ കെഎസ്ടിഎ സംസ്ഥാന കമ്മറ്റിയംഗം കെ വി സുജാത ഉദ്ഘാടനം ചെയ്തു. വി ശകുന്തള അധ്യക്ഷയായി. എം നാരായണന്, വി അംബുജാക്ഷന്, വി സുധാകരന്,എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്മാന് എം വി നാരായണന് സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍ :കെ കാര്ത്യായനിപുല്ലൂര്(പ്രസിഡന്റ്) പി ശകുന്തള, സെബാസ്റ്റിയന്(വൈപ്രസിഡന്റ്), യു വി ശശി തിമിരി(സെക്രട്ടറി), കെ വി ഉഷ, തുളസിധരന് കരിച്ചേരി(ജോ .സെക്രട്ടറി)
Post Your Comments