Latest NewsIndiaNewsInternational

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ സുരക്ഷാവീഴ്ച; മുന്നറിയിപ്പുമായി എല്ലിയോട്ട് ആല്‍ഡേഴ്‌സണ്‍

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ സുരക്ഷാവീഴ്ച; മുന്നറിയിപ്പുമായി എല്ലിയോട്ട് ആല്‍ഡേഴ്‌സണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനും എത്തിക്കല്‍ ഹാക്കറുമായ എല്ലിയോട്ട് ആല്‍ഡേഴ്സന്‍. വെബ്സൈറ്റില്‍ നുഴഞ്ഞു കയറിയ അജ്ഞാതന്‍ തന്റെ പേരടങ്ങുന്ന ടെക്സ്റ്റ് ഫയല്‍ അതില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും, അയാള്‍ക്ക് ഇതിനോടകം വെബ്സൈറ്റിലെ മുഴുവന്‍ വിവരങ്ങളും കൈക്കലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അല്‍ഡേഴ്സണ്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ അല്‍ഡേഴ്സണിന്റെ ട്വീറ്റ് ശ്രദ്ധിച്ച നരേന്ദ്രമോദിയുടെ വെബ്സൈറ്റ് ഡെവലപ്പര്‍മാര്‍ അദ്ദേഹവുമായി ഉടന്‍ തന്നെ ബന്ധപ്പെട്ടുവെന്നാണ് വിവരം. നരേന്ദ്രമോദി വെബ്സൈറ്റ് സംഘവുമായി ആശയവിനിമയം നടത്തിയെന്നും പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പിന്നീട് അല്‍ഡേഴ്സന്‍ ട്വീറ്റ് ചെയ്തു. ആധാറിന്റെ സുരക്ഷാ വീഴ്ചകള്‍ നിരന്തരം ചോദ്യം ചെയ്തും സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയും എത്തിക്കല്‍ ഹാക്കിങ് രംഗത്ത് എല്ലിയോട്ട് ആല്‍ഡേഴ്സണ്‍ മുന്‍പും ശ്രദ്ധനേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button