തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ഡി.എം/ഡി.എൻ.ബി എൻഡോക്രൈനോളജി, പി.ജി ലഭിച്ചതിനുശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസവേതനം 54200 രൂപ. വാക്ക് ഇൻ ഇർറർവ്യൂ 24 ന് രാവിലെ 10.30 ന് നടക്കും.
ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം
Post Your Comments