AlappuzhaNattuvarthaLatest NewsKeralaNews

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെടുത്തു : വയോധികൻ അറസ്റ്റിൽ

ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ് (ജ​യ​പ്പ​ൻ-63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​ ആൾ അറസ്റ്റിൽ. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശ് (ജ​യ​പ്പ​ൻ-63) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : ‘മലദ്വാരം വഴി വികസിപ്പിച്ചെടുത്ത അതി നൂതന സാങ്കേതിക വിദ്യ, ഉംറയ്ക്ക് പോയ ഉസ്താദ് വരെ പിടിക്കപ്പെട്ടു’: അഞ്‍ജു പാർവതി

തോ​ണ്ട​ൻ​കു​ള​ങ്ങ​ര, കോ​മ​ള​പു​രം സ്വ​ദേ​ശി​ക​ളാ​യ നാ​ലുപേ​രി​ൽ നി​ന്ന് 11.50 ല​ക്ഷം രൂപ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി വാ​ങ്ങി നൽകാമെ​ന്നു പ​റ​ഞ്ഞ് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ സ്ഥി​രം രീ​തി​യാ​ണെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധിപ്പേർ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്.

സ​മാ​ന​ രീ​തി​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും നി​ര​വ​ധി ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button