കൊല്ലം: ഉദ്ഘാടനം അടുത്തിരിക്കെ കൊല്ലം ബൈപ്പാസിന്റെ അവകാശവാദവുമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രംഗത്ത്. കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് ജീവന് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കുന്ന ഘട്ടത്തില്‍ ബൈപ്പാസ്
പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം പാലിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Post Your Comments