സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് നേട്ടം. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനായി 10000 പിന്നിടുന്ന അഞ്ചാമത്തെ താരമായി ധോണി.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവരാണ് ധോണിയുടെ മുന്‍ഗാമികള്‍. മത്സരം തുടങ്ങുന്നതിനുമുമ്പ് 10000 ക്ലബ്ബിലെത്താന്‍ ധോണിക്ക് ഒരു റണ്‍കൂടി മതിയായിരുന്നു. ഏകദിനത്തില്‍ മുമ്പുതന്നെ ധോണി 10,000 റണ്‍ നേടിയിട്ടുണ്ടായിരുന്നു. എന്നാല്‍ അതില്‍ 174 റണ്‍ 2007ല്‍ ഏഷ്യ ഇലവനുവേണ്ടി നേടിയതായിരുന്നു.
Post Your Comments