തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയെന്ന് മന്ത്രി തോമസ് ഐസക്. പ്രളയവും, രാഷ്ട്രീയ വിവാദങ്ങളും, ഹര്‍ത്താലുകളും കേരളത്തിന്റെ ടൂറിസം മേഖയ്ക്ക് വിനയായെന്ന് തോമസ് ഐസക് പറഞ്ഞു. ആറുമാസത്തിനിടെ രണ്ട് ലക്ഷം സഞ്ചാരികളുടെ കുറവ് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍, പണിമുടക്കുകളില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണമെന്നും ഹര്‍ത്താലിലുണ്ടായ അക്രമങ്ങള്‍ ടൂറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കിയെന്നും വിദേശ രാജ്യങ്ങളിലടക്കം കേരളത്തിനെക്കുറിച്ച് മോശം പ്രതിഛായ ഉണ്ടാക്കാന്‍ ഹര്‍ത്താല്‍ അക്രമം വഴിയൊരുക്കിയെന്നും തോമസ് ഐസക് പറഞ്ഞു. പണിമുടക്കുന്നവര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കേണ്ടതാണ്. വിദേശ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments