CricketLatest NewsSports

താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം : രാഹുലിനും പാണ്ഡ്യക്കുമെതിരെ വിമര്‍ശനവുമായി ഗാംഗുലി

ടെലിവിഷന്‍ ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ രാഹുലിനും പാണ്ഡ്യക്കുമെതിരെ വിമര്‍ശനവുമായി മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി.താരങ്ങളുടെ ജീവിത ശൈലിയും ചുറ്റുപാടുകളുമൊക്കെ വീക്ഷിക്കുന്നവരാണ് സമൂഹം, അവരുടെ മുന്നില്‍ നിയന്ത്രണമില്ലാതെ എല്ലാം വിളിച്ച് പറഞ്ഞതിലൂടെ ടീമിലെ മറ്റു കളിക്കാരെ കൂടി മോശക്കാരാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ പരിഹസ്യരാക്കുകയും ചെയ്ത അവസ്ഥയാണ് ഇപ്പോൾ സൃഷ്ടിച്ചത്. താനാണ് ക്യാപ്റ്റനെങ്കില്‍ പിന്നെ ഇവര്‍ ഇന്ത്യന്‍ ടീമിന്റെ പടി പോലും ചവിട്ടില്ല. അതിനാൽ അവര്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും ഇരുവര്‍ക്കുമെതിരെ ബിസിസിഐ കര്‍ശന നടപടി എടുക്കണമെന്നും ഗാംഗുലി
പറഞ്ഞു.

അതേസമയം നേരത്തെ മുൻതാരം ഹർഭജനും ഇരുവർക്കുമെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം താരങ്ങൾ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാത്തവരാണ്. ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് ഡ്രസിങ് റൂമില്‍ പോലും ഇങ്ങനെയൊന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ പാണ്ഡ്യയും രാഹുലും യാതൊരു നാണവുമില്ലാതെ പലതും ടിവിയിലൂടെ വിളിച്ചുപറയുന്നു. ഇത് കേള്‍ക്കുന്ന ആളുകള്‍ എന്ത് കരുതും..? എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയൊക്കെ തന്നെയാണെന്നല്ലേ..? ഹര്‍ഭജനും കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരുന്നോ.. ? എത്ര നാളായി പാണ്ഡ്യ ടീമിലെത്തിയിട്ട്..? ഹര്‍ഭജന്‍ ചോദിച്ചു. ടീമിനെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും ഇത്ര ആധികാരികമായി സംസാരിക്കാന്‍ മാത്രമൊക്കെ പരിചയം അയാള്‍ക്കുണ്ടോ. ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യാനുള്ള ബിസിസിഐയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇക്കാര്യത്തില്‍ ഇതാണു സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button