KeralaLatest News

പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടു: മാപ്പ്  പറയില്ലെന്ന് പ്രിയനന്ദനന്‍

തൃശൂര്‍: ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനു പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍. തന്റെ നിലപാടില്‍ മാറ്റമില്ലെന്നും പോസ്റ്റിലെ ഭാഷ മോശമെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് പിന്‍വലിച്ചതെന്നും പ്രിയനന്ദന്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പ്രിയ നന്ദന്‍ അറിയിച്ചു.

അയ്യപ്പസ്വാമിയേയും അയ്യപ്പഭക്തരെയും കുറിച്ച് മതവികാരം വ്രണപ്പെടുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പ്രിയ നന്ദനെതിരെ
വലിയ വിമര്‍ശനവും സൈബര്‍ ആക്രമണവും ഉണ്ടായി. ഇതിനെ തുടര്‍ന്ന് വിവാദമായ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ ‘താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ല, നില പാട് തന്നെയാണെങ്കിലും ‘ എന്ന് അടുത്ത് പോസ്റ്റില്‍ പ്രിയ നന്ദന്‍ കുറിച്ചു.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ സംവിധായകനെതിരെ കേസ് കൊടുക്കുമെന്ന് ഇന്നലെ ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. വിവാദ പോസ്റ്റിനെതിരായി ബിജെപി പ്രവര്‍ത്തകര്‍ പ്രിയനന്ദനന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്. പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button