ബഹറിന്‍ : പുതിയ തലമുറയുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിനായി ഗുഡ് വേഡ് സൊസൈറ്റി ഗള്‍ഫ് ചില്‍ഡ്രന്‍സ് ഫോറം’ സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളുടെ കഴിവുകള്‍ നേരത്തെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നത് രാജ്യത്തിന് ഗുണകരമാകും.
ചെറുപ്രായത്തിലുള്ളവരുടെ വിദ്യാഭ്യാസം, ആരോഗ്യം, കഴിവുകളുടെ വികാസം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഓണററി ചെയര്‍മാന്‍ ശൈഖ് ഈസ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫയാണ് ഈ കാര്യം വ്യക്തമാക്കിയത്. ‘കളിയിലൂടെ ജീവിതം പഠിക്കാം’ എന്ന പ്രമേയത്തിലാണ് ഫോറം ഒരുങ്ങുന്നത്. ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നും യമനില്‍ നിന്നുമുള്ള കുട്ടികള്‍ ഇതില്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
Post Your Comments