തൃശൂര്‍•അയ്യപ്പനേയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായകന് പ്രിയനന്ദനന്റെ വീട്ടിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇത്തരം അധിക്ഷേപങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രിയനന്ദനനെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments