ജയ്പൂര്‍: സര്‍ക്കാര്‍ പ്രാദേശിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും ഒന്‍പത് കുട്ടികള്‍ക്ക് കാലാവധികഴിഞ്ഞ മരുന്ന് നല്‍കിയതായി ബന്ധുക്കളുടെ പരാതി. രാജസ്ഥാനിലെ ബന്‍സ്വരയിലുള്ള പാലക്കാപാര എന്ന ഗ്രാമത്തിലാണ് സംഭവം. മരുന്നുകഴിച്ചയുടനെ അസ്വസ്ഥത പ്രകടിപ്പച്ച കുട്ടികളില്‍ മൂന്നുപേരെ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ കുശാല്‍ഗഡ് ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചു.
ആരോഗ്യകേന്ദ്രത്തില്‍ നിന്നും തങ്ങളുടെ മക്കള്‍ക്ക് കാലാവധികഴിഞ്ഞ മരുന്നാണ് അധികൃതര്‍ നല്‍കിയതെന്നാണ് കുട്ടികളുടെ മാതാപിതാക്കളുടെ ആരോപണം. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് നല്‍കിയ മരുന്നുകള്‍ ശേഖരിക്കാന്‍ എ എന്‍ എം എസ് (ഓക്സിലറി നേഴ്സ് ആന്‍ഡ് മിഡ്വൈഫ്) നും നിര്‍ദ്ദേശം നല്‍കിയതായി ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് മെഡിക്കല്‍ ഓഫീസര്‍ രമേശ് ശര്‍മ പറഞ്ഞു. കുട്ടികളുടെ ഇപ്പോഴത്തെ ആരോഗ്യനിലയെപ്പറ്റി അന്വേഷിക്കുമെന്നും വേണ്ട സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അതിനായി ശിശുരോഗവിദഗ്ധന്റെ സഹായം തേടിയതായും രമേശ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
Post Your Comments