യമനില്‍ സൈനിക പരേഡ് ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണത്തില്‍ ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.യമനിലെ സൈനിക പരേഡ് ഗ്രൗണ്ട് ലക്ഷ്യം വെച്ചെത്തിയ ഡ്രോണ്‍ വേദിയില്‍ പതിക്കുകയായിരുന്നു സംഭവത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു. ഹൂതികളയച്ചതായിരുന്നു ഡ്രോണ്‍.ആറ് പേര്‍ ആക്രമണത്തില്‍ മരിച്ചു. പലരുടേയും നില ഗുരുതമാണ്.
ആക്രമണത്തെ സൗദി സഖ്യസേന അപലപിച്ചിരുന്നു. കഴിഞ്ഞ ദിവസം ലഹജി പ്രവിശ്യയിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം സൗദിയെ ലക്ഷ്യം വെച്ച ബാലിസ്റ്റിക് മിസൈല്‍ പൊട്ടിത്തെറിച്ച് പതിനഞ്ച് ഹൂതികള്‍ കൊല്ലപ്പെട്ടിരുന്നു. സഅദ പ്രവിശ്യയിലെ അല്‍ തയ്യാറില്‍ നിന്നാണ് സൗദി ലക്ഷ്യമാക്കി മിസൈലാക്രമണ ശ്രമം ഉണ്ടായത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസത്തെ ഡ്രോണ്‍ ആക്രമണം.രണ്ട് ആക്രമണങ്ങളും വരും ദിനങ്ങളിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. ഹൂതികളുടെ നടപടി യു.എന്‍ കരാറിന്റെ ലംഘനമാണെന്ന് സൗദി സഖ്യസേന പറഞ്ഞു.
Post Your Comments