![ACCIDENT](/wp-content/uploads/2018/12/accident-2.jpg)
ഡെറാഡൂണ്‍: വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഡെറാഡൂണ്‍ മുസൂരിയില്‍ ഡല്‍ഹി ലക്ഷ്മിനഗറില്നിന്നുള്ള നാലു പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മൂന്നു പേര് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ഡെറാഡൂണിലെ ഡൂണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments