പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനായി എത്തിക്കുന്ന തിരുവാഭരണം തിരിച്ചുവരില്ലെന്ന് ഭീഷണിക്കത്ത്. തിരുവാഭരണവും, അതുമായി പോകുന്ന തമ്പുരാനും പോയ പോലെ തിരിച്ചെത്തില്ല എന്ന് കാണിക്കുന്ന ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇക്കാര്യം പോലിസിനെ അറിയിച്ചിട്ടുണ്ടെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു. നിരന്തരം ഭീഷണി ലഭിച്ചതിനാലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും കൊട്ടാരം പ്രതിനിധി അറിയിച്ചു.
ഇപ്പോള്‍ ഭക്തരുടെ കാലമല്ല, ആക്ടിവിസ്റ്റുകളുടെ കാലമാണെന്നും ശശികുമാരവര്‍മ്മ പറഞ്ഞു. പന്തളം കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം തിരിച്ചികിട്ടുമോ എന്ന ആശങ്കയെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡില്‍ നിന്നും കഴിഞ്ഞ ദിവസം കൊട്ടാരം ഉറപ്പ് വാങ്ങിയിരുന്നു. തിരുവാഭരണം അതേപോലെ തിരിച്ച് ഏല്‍പ്പിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ദേവസ്വ പ്രസിഡണ്ടും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കി. സര്‍ക്കാരിനോട് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. തിരുവാഭരണ യാത്രയെ അനുഗമിക്കുന്ന കൊട്ടാരം പ്രതിനിധിക്കും സുരക്ഷ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞു.
Post Your Comments