Latest NewsIndiaNewsInternational

ഇന്ത്യയുടെ തേജസ്സ് മതിയെന്ന് ലോകരാഷ്ട്രങ്ങള്‍; പാക്- ചൈന പോര്‍വിമാനം ആവശ്യമില്ലെന്ന് മലേഷ്യ

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ്സ് പോര്‍വിമാനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. മലേഷ്യ, ഈജിപ്ത്, ശ്രീലങ്ക,യുഎഇ, സിംഗപ്പൂര്‍, ചില അറബ് രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ പോര്‍ വിമാനം വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ചൈനയും പാക്കിസ്ഥാനും സംയുക്തമായി നിര്‍മ്മിച്ച ജെഎഫ് 17 പോര്‍വിമാനത്തിന് പകരമായാണ് മലേഷ്യ ഇന്ത്യയുടെ പോര്‍വിമാനത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 30 തേജസ്സ് പോര്‍ വിമാനങ്ങള്‍ വാങ്ങുവാനാണ് മലേഷ്യ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. മലേഷ്യയിലെ ഒന്നാമത്തെ പ്രതിരോധ പ്രദര്‍ശനമായ Langkawi International Maritime and Aerospace Exhibition 2019 (LIMA’19)ല്‍ പങ്കെടുക്കാനായി തേജസ്സ് പോര്‍ വിമാനം അയയ്ക്കണമെന്ന് അവര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടുകഴിഞ്ഞു.

പ്രതിരോധ വിദഗ്ധരുടെ അഭിപ്രായത്തില്‍ ജെഎഫ് 17 പോര്‍വിമാനത്തേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ഇന്ത്യയുടെ തേജസ്സ് പോര്‍ വിമാനം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡാണ് തേജസ്സ് നിര്‍മ്മിക്കുന്നത്. ജെഎഫ് 17നേക്കാള്‍ വില കൂടുതലാണെങ്കിലും പ്രകടനം കൊണ്ട് തേജസ്സ് മികച്ചു നില്‍ക്കുന്നുവെന്നാണ് വിലയിരുത്തല്‍.

ഭാരം കുറഞ്ഞ ബോഡി, ക്വാഡ്രിപ്ലെക്‌സ് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കണ്‍ട്രോള്‍ സിസ്റ്റം, മൈക്രോ പ്രോസസര്‍ നിയന്ത്രിത യൂട്ടിലിറ്റി കണ്‍ട്രോള്‍, അമേരിക്കയുടെ ജിഇ 404IN എന്‍ജിന്‍ തുടങ്ങി നിരവധി പ്രത്യേകതകള്‍ തേജസ്സിനുണ്ട്. ഏതു പ്രതികൂല സാഹചര്യത്തിലും ശത്രു സങ്കേതങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 1350 കിലോ മീറ്റര്‍ പരമാവധി വേഗതയില്‍ സഞ്ചരിക്കാവുന്ന തേജസ്സിന് കരയിലും സമുദ്രത്തിലും ഒരുപോലെ ആക്രമണം നടത്താനുള്ള കഴിവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button