ന്യൂഡല്‍ഹി: സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ച തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മലേഷ്യന്‍ ഹിന്ദു സംഘം രംഗത്ത്. ഉദയനിധിക്കെതിരെ കേസെടുക്കണമെന്നും ഇയാള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാരിനോട് മലേഷ്യന്‍ ഹിന്ദു സംഘം ആവശ്യപ്പെട്ടു. മലേഷ്യയിലെ കൗണ്‍സിലര്‍ക്ക് എഴുതിയ കത്തിലാണ് ആവശ്യം.
‘മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് വേണ്ടി സ്റ്റാലിന്റെ വംശീയ പരാമര്‍ശത്തെ ശക്തമായി എതിര്‍ക്കുന്നു. സനാതന ധര്‍മ്മത്തെ മാറാരോഗങ്ങളുമായി താരതമ്യം ചെയ്തതും ഉന്മൂലനം ചെയ്യുമെന്ന് പറയുന്നതിലും കടുത്ത പ്രതിഷേധം അറിയിക്കുന്നു. വംശഹത്യയ്ക്കാണ് ആഹ്വാനം ചെയ്യുന്നത്. രാജ്യത്തെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണ് ഉദയനിധിയുടെ വാക്കുകള്‍’ മലേഷ്യന്‍ ഹിന്ദു സംഘം ആരോപിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്നായിരുന്നു സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. മാറാരോഗങ്ങളെപ്പോലെ തുടച്ചുനീക്കപ്പടേണ്ട ഒന്നാണ് ഹിന്ദുമതമെന്നും അതിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഉദയനിധി പറഞ്ഞു. ഡിഎംകെ അനുകൂല സംഘടന നടത്തിയ ‘സനാതന ധര്‍മ്മം ഉന്മൂലന സമ്മേളന’ത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി.
Post Your Comments