ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും.മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്ന ചിത്രമാണിത്. ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിംഗായി വേഷമിടുന്നത്. 3000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ നാലു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ . ദ ആക്സിഡന്റല്‍ പ്രൈം സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ് സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്. കഴിഞ്ഞദിവസമാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്. ഡല്‍ഹി കോടതിയാണ് ഹര്‍ജി തള്ളിയത്. വി കാമേശ്വര്‍ റാവു ബെഞ്ചിന്റേതായിരുന്നു തീരുമാനം. വിധിക്കെതിരെ ഹര്‍ജിക്കാരി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Post Your Comments