മുംബൈ: രാഷ്ട്രീയ വിവാദത്തിനിടയാക്കിയ ആക്സിഡന്റല്‍ പ്രൈമിനിസ്റ്റര്‍ എന്ന ചിത്രത്തില്‍ വേഷമിട്ട മറാത്തി നടന് രമേഷ് ഭട്കര്‍ (70) അന്തരിച്ചു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനായിട്ടായിരുന്നു അദ്ദേഹം വേഷമിട്ടത്. ഭട്കര്‍ അവസാനം വേഷമിട്ട ചിത്രമാണ് ആക്സിഡന്റല്‍ പ്രൈമിനിസ്റ്റര്‍
. അര്‍ബുദ ബാധിതനായി ഒന്നരവര്‍ഷത്തോളം ചികിത്സയിലായിരുന്നു. മുംബൈയിലെ എലിസബത്ത് ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം.
Post Your Comments