Latest NewsSaudi Arabia

സൗദിയിൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി പിടിവീഴും ഉറപ്പ്

റിയാദ്: സൗദിയിൽ വാഹനം ഓടിക്കുന്നവർ ഇനി സൂക്ഷിക്കുക. വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താൻ പുതിയ സംവിധാനം വരുന്നു. സൗദി നിരത്തുകളിൽ നിരീക്ഷണം നടത്താനായി പ്രത്യേക സംവിധാനങ്ങളോടുകൂടിയ 150 വാഹനങ്ങളാണ് രംഗത്തിറക്കിയിരിക്കുന്നത്. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം സാധാരണ വാഹനങ്ങളിലാണ് നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന്. 11 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരരെയുള്ള വാഹനങ്ങളുടെ വേഗതയും മറ്റും നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ക്യാമറകളാണ് ഈ വാഹനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.

രാവും പകലും വാഹങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേകം ക്യാമറകള്‍ ഘടിപ്പിച്ച വാഹനങ്ങളുമുണ്ടാകും. സാധാരണ വാഹനമായതിനാൽ ഡ്രൈവര്‍മാര്‍ക്ക് നിരീക്ഷണ വാഹനത്തെ തിരിച്ചറിയാനും കഴിയില്ല.
അമിത വേഗതക്ക് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ വേഗത കുറയ്ക്കാനും അപകടങ്ങള്‍ കുറയ്ക്കാനുമാണ് ട്രാഫിക് അതോരിറ്റി ലക്ഷ്യമിടുന്നത്. ഗുരുതര അപകടങ്ങൾ വരുത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനായി അടുത്തിടെ ട്രാഫിക് നിയമം പരിഷ്‌കരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button