പ്രളയ സഹായം നടപ്പാക്കുന്ന കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . പ്രളയം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും നാളിതുവരെ നടപ്പിലായില്ലെന്നും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും ചെന്നിത്തല ആരോപിച്ചു . പല സ്ഥലങ്ങളിലും സഹായം ലഭ്യമാക്കുന്നത് രാഷ്ട്രീയം മാനദണ്ഡമാക്കിയാണ് .
പലര്‍ക്കും സഹായം ലഭിക്കുന്നതിനായി സിപിഎം പ്രാദേശിക നേതാക്കളുടെ ശുപാര്‍ശകൊണ്ട് മാത്രമേ സാധിക്കൂവെന്ന അവസ്ഥയാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ച പോലെ പലര്‍ക്കും സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .ഉദ്യോഗസ്ഥര്‍ നല്‍കുന്ന കണക്കുകള്‍ മാത്രമാണ് സര്‍ക്കാരിന്റെ കയ്യിലുള്ളത് . പൂര്‍ണ്ണമായ നിദ്രയിലാണ് റവന്യൂവകുപ്പെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Post Your Comments