Latest NewsIndia

തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും ബിഹാറും എന്‍ഡിഎ തൂത്തുവാരുമെന്ന് രാവിലാസ് പാസ്വാന്‍

ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗക്കാര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിലൂടെ ഉത്തര്‍പ്രദേശിലും ബീഹാറിലും എന്‍ഡിഎ മികച്ച വിജയം നേടുമെന്ന് ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാം വിലാസ് പാസ്വാന്‍.

സംവരണത്തെ എതിര്‍ത്ത ആര്‍ജെഡിക്ക് ബിഹാറില്‍ അക്കൗണ്ട് തുറക്കാന്‍ പോലും സാധ്യതയില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും പാസ്വാന്‍ പറഞ്ഞു. മന്‍മോഹന്‍ സിങിന്റെ ജാതി തനിക്കറിയില്ല. എന്നാല്‍ അദ്ദേഹൊഴികെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെല്ലാം തന്നെ സവര്‍ണ്ണ സമുദായത്തില്‍ നിന്നുള്ളവരാണെന്ന് കരുതുന്നു.

അവര്‍ എന്തുകൊണ്ട് സവര്‍ണ്ണരിലെ പാവങ്ങള്‍ക്ക് വേണ്ടി സംവരണം നടപ്പാക്കിയില്ലെന്നും പാസ്വാന്‍ ചോദിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button