ഖത്തര്‍: വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ആഞ്ഞുവീശുന്ന ശീതക്കാറ്റുമൂലം ഖത്തറില്‍ തണുപ്പ് കൂടുന്നു. രാത്രി താപനില പത്ത് ഡിഗ്രി സെല്‍ഷ്യസിനും താഴെയെത്തുമെന്നാണ്കാ ലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടാതെ ഇന്ന് മുതല്‍ ശനിയാഴ്ച്ച വരെ കാറ്റ് ശക്തമായി തുടരുമെന്നും അറിയിപ്പുണ്ട്. താപനിലയില്‍ ശരാശരി നാല് മുതല്‍ ആറ് ഡിഗ്രി വരെ കുറഞ്ഞേക്കാന്‍ സാധ്യതയുണ്ട്. ഇത് രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളെ ബാധിക്കും, താപനില പത്ത് ഡിഗ്രിവരെ താഴാനും സാധ്യതയുണ്ട്.
പകല്‍ സമയങ്ങളില്‍ കുറഞ്ഞ താപനില 15 ഡിഗ്രി വരെയെത്താനും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. തിരമാലകള്‍ 9 അടിവരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരങ്ങളിലുള്ളവരും തെക്ക് വടക്ക് മധ്യ ഭാഗങ്ങളില്‍ രാത്രിയും പുലര്‍ച്ചെയും കനത്ത മൂടല്മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
Post Your Comments