തിരുവനന്തപുരം: തിരുവന്നതപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്ത്. ഇതിനെ തുടര്‍ന്ന് ഡൊമസ്റ്റിക് ടര്‍മിനല്‍ സന്ദര്‍ശനത്തിനു വന്ന ഡിഎംആര്‍ കമ്പനി അധികൃതരെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച്. തൊഴിലാളികള്‍ ഉദ്യോഗസ്ഥരെ കരിങ്കൊടി കാണിക്കുകയും മുദ്യാവാക്യം വിളിക്കുകയും ചെയ്തു.
തിരുവനന്തപുരം അടക്കമുള്ള ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യ വത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാര്‍ സമരത്തിനറങ്ങിയത്. കഴിഞ്ഞ അമ്പത്തിയൊന്നു ദിവസമായ് അവിടെ സമരം തുടരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഡിഎംആര്‍ ഉദ്യോഗസ്ഥര്‍ ഇവിടെ എത്തി. തുടര്‍ന്ന് വിമാനത്താവള ആക്ടിംങ് ഡയറക്ട്രര്‍ ഇടിക്കുള ഈപ്പന്റെ മുറിയില്‍ ഉദ്യോഗസ്ഥര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. പിന്നീട് പോലീസ് എത്തി മധ്യസ്ഥ വഹിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
Post Your Comments