ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്ന കേസാണ് സിബിഐ ഡയറക്ടറായിരുന്ന ആലോക് വര്‍മയെ സ്ഥാനത്തു നിന്നും നീക്കിയത്. ഇതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഗൂഡതന്ത്രങ്ങള്‍ ആയിരുന്നു എന്നായിരുന്നു പ്രധാന ആരോപണം. അതേസമയം ആലോക് വര്‍മയെ നീക്കിയതിനു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന 11 ആരോപണങ്ങളെ കുറിച്ചുള്ള കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ (സിവിസി) കണ്ടെത്തലുകളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇതിന്റെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഭൂരിപക്ഷ തീരുമാനം അനുസരിച്ചു വര്‍മയെ പുറത്താക്കാനാണ് തീരുമാനിച്ചതെന്നായിരുന്നു ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
അന്വേഷണത്തെ സ്വാധീനിക്കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് വര്‍മയ്‌ക്കെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ സിവിസി റിപ്പോര്‍ട്ടില്‍ നേരിട്ടുള്ള തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെങ്കിലും വര്‍മയുടെ പെരുമാറ്റം സംശയാസ്പദകമാണെന്നിം കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്ന് പറയുന്നു.
ലാലു പ്രസാദ് യാദവ് പ്രതിയായ ഐആര്‍സിടിസില്‍ പ്രധാനപ്പെട്ടയാളുടെ പേര് കേസില്‍ നിന്നും ഒഴിവാക്കിയെന്നാണ് വര്‍മക്കെതിരെ ഉയര്‍ന്ന് രണ്ടാമത്തെ ആരോപണം. എന്നാല്‍ ഈ ആരോപണം ശരിയാണെന്നും ഗുരുതരമായ അച്ചടക്കലംഘനം ഉണ്ടായെന്നും സിവിസി പറയുന്നു. എന്നാല്‍ ഈ കേസില്‍ പട്‌നയിലെ റെയ്ഡുകള്‍ തിരിച്ചുവിളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണം തെളിയിക്കാനയില്ല.
സിബിഐ ഓഫിസറുടെ സഹോദരനുമായി ബന്ധപ്പെട്ട ബാങ്ക് ക്രമക്കേടില്‍ അന്വേഷണം വൈകിപ്പിച്ചുവെന്നതാണ് വര്‍മക്കെതിരെ കണ്ടെത്തിയ അടുത്ത കുറ്റം. എന്നാല്‍ വസവിസി ഇത് തെറ്റാണെന്നും കണ്ടെത്തി. ഹരിയാനയിലെ ഭൂമിയേറ്റെടുക്കലിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ കൈക്കൂലി വാങ്ങിയെന്നാണ് അടുത്ത ആരോപണം എന്നാല്‍ അന്വേഷണത്തിലെ സമയ കുറവ് മൂലം ഇതും തെളിയിക്കാനായില്ല.
ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുകേസില്‍ ഫലപ്രദമായി ഇടപെട്ടില്ല എന്ന ആരോപണം പൂര്‍ണമായി തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇത് ിബിഐയുടെ മറ്റൊരു വിഭാഗത്തെക്കൊണ്ടു പുനരന്വേഷിപ്പിക്കണം എന്ന് സിവിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസര്‍ക്കെതിരായ സിബിഐ കേസിന്റെ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെട്ടു എന്ന ആരോപണം ഭാഗികമായി ശരിയാണെന്നു തെളിഞ്ഞു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് സിവിസിയുടെ നിലപാട്.
പ്രധാനമായും 11 ആരോപണങ്ങളാണ് ആലോക് വര്‍മക്കെതിരെ ഉയര്‍ന്നത്. ഇതില്‍ ആറെണ്ണം ഇതുവരെ തെളിയിക്കാനായിട്ടില്ല, അല്ലെങ്കില്‍ കൂടുതല്‍ അന്വേഷണം വേണം എന്നാണ് സിവിയിയുടെ റിപ്പോര്‍ട്ട്. ആരോപണത്തില്‍ ഒരെണ്ണം തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നാലുകേസുകളില്‍ സാമ്പത്തിക ലാഭം നേടാന്‍ സാധിച്ചിട്ടില്ലെന്ന് സിവിസി കണ്ടെത്തിയതായും ഖര്‍ഗെ യോഗത്തില്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments