Latest NewsKerala

കെ.എം.ഷാജിക്ക് തിരിച്ചടി :ഹൈക്കോടതിയുടെ ഉത്തരവ് തുടരാന്‍ സുപ്രിംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി : വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചെന്ന കേസില്‍ കെ.എം.ഷാജിക്ക് സുപ്രീം കോടതിയിലും തിരിച്ചടി. ആഴിക്കോട് മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകനായ ബാലന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഷാജിക്ക് എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യത കല്‍പ്പിച്ചിരുന്നു.

ഈ ഉത്തരവ് ആവര്‍ത്തിച്ച സുപ്രീംകോടതി ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. ശമ്പളവും ആനുകൂല്യങ്ങളും ഇല്ല. വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും ഉത്തരവിട്ടു.

നേരത്തെ എതിര്‍ സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതിയുടെ ആദ്യ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി നേരത്തെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button