Latest NewsIndia

രാകേഷ് അസ്താനയ്ക്ക് തിരിച്ചടി :എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

ന്യൂഡല്‍ഹി : അഴിമതി കേസില്‍ തനിക്കെതിരായുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്‍കിയ ഹര്‍ജ്ജി ദില്ലി ഹൈക്കോടതി തള്ളി.

മാംസ വ്യാപാരി മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണ കേസില്‍ പ്രതിചേര്‍ക്കാതിരിക്കാന്‍ ഹൈദ്രബാദ് സ്വദേശിയായ സതീഷ് സനയില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. അസ്തനായും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്ര കുമാറും നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.

അലോക് വര്‍മ്മയുടെ പുറത്താകലിന് ശേഷം സിബിഐയുടെ തലപ്പത്ത് തിരിച്ചെത്താനുള്ള രാകേഷ് അസ്താനയുടെ ശ്രമങ്ങള്‍ക്ക് വിധി തിരിച്ചടിയാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button