KeralaLatest News

തടവുകാരെ വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി

മഹാത്മാഗാന്ധിയുടെ150-മാത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്

കൊച്ചി: തടവുകാരെ വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 209 തടവുകാരെ വിട്ടയച്ച 2011ലെ ഉത്തരവാണ് റദ്ദാക്കിയത്. പത്ത് വര്‍ഷം തടവില്‍ കഴിഞ്ഞവരെയാണ് അന്ന് വിട്ടയച്ചത്. ഹൈക്കോടി ഫുള്‍ ബഞ്ചിന്റേതാണ് തീരുമാനം. കൊലപാതകക്കേസുകളില്‍ ഇരയുടെ ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

മഹാത്മാഗാന്ധിയുടെ150-മാത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് 209 ജയില്‍തടവുകാരെ വിട്ടയക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്.  വിട്ടയക്കപ്പെട്ടവരില്‍ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കേസിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം പുറത്തുവിട്ടവരുടെ വിവരങ്ങള്‍ പരിശോധിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. യോഗ്യതയില്ലെങ്കില്‍ ഇവര്‍ ശിഷ്ട ശിക്ഷ അനുഭവിക്കേണ്ടതായി വരും.

ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ചീമേനി തുറന്ന ജയിലില്‍ നിന്ന് 28 പേര്‍, വനിതാ ജയിലില്‍ നിന്ന് ഒരാള്‍, നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് 111 പേര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 28 പേര്‍ എന്നിങ്ങനെയാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം ഇളവ് ലഭിച്ച് പുറത്ത് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button