റിയാദ് : സൗദിയില്‍ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച കോഴിഫാമിനെതിരെ നടപടിയെടുത്തു. ബദ്ര്‍ മുനിസിപ്പാലിറ്റിയുടെ പരിധിയിലെ കോഴി ഫാമിനെതിരെയാണ് നടപടി. ചത്ത കോഴികളെ ഫാമിനകത്ത് കരിച്ചുകളയുന്നതും വൃത്തിയില്ലാത്ത പരിസരവും പരിശോധനയില്‍ കണ്ടെത്തി. കോഴി വളര്‍ത്ത് കേന്ദ്രത്തിന്റെ അംഗീകാരത്തിന് വേണ്ട ഉപാധികള്‍ പലതും സ്ഥാപനം ലംഘിച്ചതായും കണ്ടെത്തി.
പരിസ്ഥിതിക്ക് ഹാനികരമായ വിധത്തില്‍ കോഴി ഫാമുകളും വളര്‍ത്തു ജീവികളുടെ ഫാമുകളും നടത്തുന്നത് അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ഹാനികരമായ വിധത്തില്‍ ഏതു സ്ഥാപനം നടത്തുന്നതും പിഴക്കും ശിക്ഷാനടപടികള്‍ക്കും കാരണമാകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Post Your Comments