KeralaLatest NewsIndia

രാജി വാര്‍ത്തകള്‍ : പ്രതികരണവുമായി എ പത്മകുമാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി വാര്‍ത്തകൾ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങി പദ്മകുമാർ രാജി എഴുതി നൽകിയെന്ന് പല മാധ്യമങ്ങളിലും വാർത്തകൾ വന്നിരുന്നു. നവംബര്‍ 14 നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നത്.

കാലാവധി തീരുംവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് സജീവമായിരിക്കുമെന്നും അദ്ദേഹം സൂചന നൽകി. ശബരിമലയില്‍ വിവാദമുണ്ടാക്കാന്‍ ആസൂത്രിതമായ നിരന്തര ശ്രമങ്ങള്‍ നടക്കുകയാണ്. ഇത്തരം വാർത്ത നൽകിയ മാധ്യമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പദ്മകുമാർ സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button