Latest NewsKeralaIndia

ഇരുമുടിക്കെട്ടുമായി 4 യുവതികള്‍ കോട്ടയത്തുനിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു : തൃപ്തി ദേശായിയും എത്തിയെന്ന് സൂചന

ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.

കോട്ടയം: ശബരിമല ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമായി നാലു യുവതികള്‍ കോട്ടയത്തുനിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു. കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളാണ് എരുമേലിയിലേക്കു പോയത്. ഇവിടെ നിന്നും പമ്പയിലേക്കെത്തുകയാണു ഇവരുടെ ലക്ഷ്യം. ശബരിമലയിലേക്കു പോകണമെന്നാവശ്യപ്പെട്ടെത്തിയ ഇവരില്‍ മൂന്നു പേര്‍ക്ക് ഇരുമുടിക്കെട്ടുണ്ട്.

അതേസമയം ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്കിനോടനുബന്ധിച്ച്‌ ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സുരക്ഷാ സന്നാഹങ്ങളും വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പിആര്‍ രാമന്‍. ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക.ശബരിമല മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും.

രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. ചെറിയമ്പലത്തിന് മുകളില്‍ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്റ പേട്ട തുള്ളല്‍ തുടങ്ങുന്നത്. ഇതിനിടെ തൃപ്തി ദേശായി എത്തിയതായും വാർത്തകൾ പരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button