പുതൂര്‍: കുടിശ്ശിക അടച്ചുതീര്‍ക്കത്തിനെ തുടര്‍ന്ന് പുതൂര്‍ പഞ്ചായത്തില്‍ കുടിവെള്ളപദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ ആദിവാസി ഊരുകളിലടക്കം അറുന്നൂറോളം വീടുകള്‍ ശുദ്ധജലം കിട്ടാതെ ദുരിതത്തിലായി. പഞ്ചായത്തില്‍ നടപ്പിലാക്കുന്ന അമൃത ശുദ്ധജലകുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിലേക്കുള്ള വൈദ്യുതിബന്ധമാണ് കോട്ടത്തറ കെ.എസ്.ഇ.ബി. അധികൃതര്‍ തിങ്കളാഴ്ച വിച്ഛേദിച്ചത്. രണ്ടരലക്ഷത്തോളം രൂപ കുടിശ്ശിക അടച്ചുതീര്‍ക്കാനുണ്ട്.
ഭവാനിപ്പുഴയില്‍നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ വിതരണം ചെയ്യുന്നതാണ് പദ്ധതി. എട്ട് ആദിവാസി ഊരുകളിലായി 105ഓളം ആദിവാസികുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ പദ്ധതി.
Post Your Comments