മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും മറ്റു നിരവധി രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളിലും സംശയാസ്പദമായ വസ്തുക്കള്‍ നിറച്ച പാക്കറ്റുകള്‍ ലഭിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാന്‍ബറ, മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലേക്ക് പാഴ്സലുകള്‍ അയച്ച ആളെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
38 പാഴ്സലുകളും ഇയാള്‍ തന്നെയാണ് അയച്ചതെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അറിയിച്ചു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാഴ്സല്‍ ഭീഷണിയല്ലെന്നും പോലീസ് വ്യക്തമാക്കി. മെല്‍ബണിലെ ഇന്ത്യയുടെയും യുഎസിന്റെയും കോണ്‍സുലേറ്റുകളില്‍ പാക്കറ്റുകള്‍ ലഭിച്ച വിവരമാണ് പോലീസിന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രിട്ടന്, ദക്ഷിണകൊറിയ, ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, പാക്കിസ്ഥാന്, ഗ്രീസ്, ഇന്തോനേഷ്യ, സ്പെയിന്, ഫ്രാന്‍സ്, ന്യൂസിലന്‍ഡ്, ഹോങ്കോംഗ് എന്നീ രാജ്യങ്ങളുടെ കോണ്‍സുലേറ്റുകളിലും തുടര്‍ന്ന് പാക്കറ്റുകള്‍ ലഭിച്ചു.
Post Your Comments