തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനു സമീപത്തുള്ള എസ്ബിഐ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ രണ്ട് എന്‍ജിഒ നേതാക്കളെ കസ്റ്റഡിയിലെടുത്തു. അശോകന്‍, ഹരിലാല്‍ എന്നിവരാണ് പിടിയിലായത്. അതേസമയം ഇവര്‍ ഏത് വകുപ്പിലെ ജീവനക്കാരാണെന്ന് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. എന്‍ജിഒ യൂണിയന്റെ ജില്ലാതല നേതാക്കന്മാരായ ഇവര്‍ ഇവര്‍ കീഴങ്ങിയതാണെന്നും സൂചനയുണ്ട്.
പൊതു മുതല്‍ നശിപ്പിച്ചു എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ബാങ്കിന് ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ആക്രമണത്തില്‍ ഉണ്ടായത്. അതേസമയം പ്രധാനമായും നാലുപേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. എന്‍ജിഒ സംസ്ഥാന കമ്മറ്റി അംഗം സുരേഷ് ബാബു ജില്ലാതല നേതാവായ സുരേഷ് എന്നിവരെ നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ ഇതുവരെ കീഴടങ്ങിയിട്ടില്ല.
അതേസമയം ഇവര്‍ ബാങ്ക് തല്ലിതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭ്യമായിട്ടില്ല. ഏഴംഗ സംഘം ബാങ്കിലേയ്ക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുളളത്. അതില്‍ അശോകനും ഹരിലാലും ഉണ്ടെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഇനി ബാങ്ക് മാനേജര്‍ ഇവരെ തിരിച്ചറിയണം. പ്രതികളെ കണ്ടെത്താനായി തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Post Your Comments