തിരുവനന്തപുരം : തെരുവുനായയുടെ ആക്രമണത്തില്‍ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ഗുരുതര പരിക്ക്. തിരുവനന്തപുരം ഉഴമലയ്ക്കലിലാണ് സംഭവം. മുക്കോലക്കല്‍ മരങ്ങാട്ടു ഷിജു ഭവനില്‍ ഷിജു -സൗമ്യ ദമ്പതികളുടെ മകള്‍ ക്രിസ്റ്റീനയാണ് നായയുടെ ആക്രമണത്തിനിരയായത്.
കുഞ്ഞിനെ കുളിപ്പിക്കാനായി വീടിന്റെ വരാന്തയില്‍ കിടത്തിയശേഷം അമ്മ അകത്തേയ്ക്ക് പോയ സമയത്താണ് നായയുടെ കടിയേറ്റ്ത്. ശരീരമാസകലം കടിയേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments