KeralaLatest NewsNews

മേയര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു എന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മേയര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു എന്ന വിവാദമായ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സീനിയര്‍ ഫാര്‍മസിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു. എസ്.എ.ടി ആശുപത്രി സൊസൈറ്റിയാണ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത്. എസ് എ ടി മെഡിക്കല്‍ സ്റ്റോറിന് താത്ക്കാലികമായി ഉപയോഗിക്കാന്‍ നഗരസഭ വിട്ട് നല്‍കിയ കെട്ടിടം ഒഴിയണമെന്നും, മെഡിക്കല്‍ സ്റ്റോറിന് വേണ്ടി നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറണം എന്നും നഗരസഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് മെഡിക്കല്‍ സ്റ്റോര്‍ അധികൃതര്‍ തയ്യാറായില്ല.

Read Also : നഷ്ടം സഹിച്ച് മദ്യവില്‍പ്പനയില്ല: സംസ്ഥാനത്ത് ബാറുകള്‍ അടഞ്ഞു തന്നെ

തുടര്‍ന്ന് മേയര്‍ കെട്ടിടം നേരിട്ടെത്തി പരിശോധിക്കാന്‍ തീരുമാനിച്ചു. ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനായി സ്ഥലത്തെത്തിയ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാനോട് മെഡിക്കല്‍ സ്റ്റോറിലെ ചീഫ് ഫാര്‍മിസിസ്റ്റ് ആയ ബിജു തട്ടിക്കയറുകയും മേയര്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.

മേയര്‍ തീരുമാനിച്ച യോഗത്തിനെത്തിയവര്‍ക്കെതിരെ ബിജു നടത്തിയ അധിക്ഷേപത്തെക്കുറിച്ചു സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ പരാതി നല്‍കിയിരുന്നു. ഇതിന്മേല്‍ നടത്തിയ അന്വഷണത്തിലാണ് ഇപ്പോള്‍ ബിജുവിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുള്ളത്

അന്ന് നഗരസഭ നടത്തിയ പരിശോധനയില്‍ പ്രസ്തുത കെട്ടിടത്തില്‍ ഒരു മേശയും കേടായ കംപ്യൂട്ടറും മാത്രമാണുള്ളതെന്നും അവിടെ മരുന്നുകള്‍ സൂക്ഷിക്കുന്നില്ല എന്നും ബോധ്യപ്പെട്ടിരുന്നു. അനധികൃതമായി കൈവശം വച്ചിരുന്ന കെട്ടിടം മേയര്‍ പൂട്ടി ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മെഡിക്കല്‍ സ്റ്റോറിലെ ചീഫ് ഫാര്‍മിസിസ്റ്റ് ആയ ബിജു സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മേയര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു എന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയായിരുന്നു.

ഇത് മാദ്ധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ വന്‍വിവാദമായി. മാത്രമല്ല മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു എന്ന പ്രചരണം നടന്ന ദിവസങ്ങളില്‍ 10 മുതല്‍ 12 ലക്ഷം രൂപയുടെ വരെ വ്യാപാരം പ്രസ്തുത മെഡിക്കല്‍ സ്റ്റോറില്‍ നടന്നതായും അന്വഷണത്തില്‍ തെളിഞ്ഞു.

അന്ന് തന്നെ ഈ വ്യാജ വാര്‍ത്തയ്‌ക്കെതിരെ മേയര്‍ സൈബര്‍ പൊലീസിലും ആരോഗ്യവകുപ്പിനും, തദ്ദേശ സ്വയംഭരണ വകുപ്പിനും പരാതി നല്‍കിയിരുന്നു. ആ പരാതികളിലും അന്വഷണം നടന്ന് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button